Friday, April 11, 2008

വേലി

വേലിയൊരെണ്ണം കെട്ടിയിട്ടുണ്ട് ദാ ഇവിടെ അതെന്തിനാ? ഇതു മണിയറയല്ലെ? നമ്മുടെ ആദ്യരാവല്ലെ? നീയെന്റെയല്ലെ?ആയിരിക്കാം.പക്ഷെ വേലി വേണം.നിനക്കെന്നെ തൊടാന്‍..എനിക്കു നിന്നെ തൊടാനും. ഛായ്..വിഡ്ഡിത്തം പറയാതെ പെണ്ണെ? നിനക്കെന്നെ വിശ്വാസമില്ലെ? ഈശ്വരന്‍ സാക്ഷിയല്ലെ? ആയിരിക്കാം..പക്ഷെ വേലി വേണം. നിനക്കു സ്നെഹമില്ലെ, ഞാന്‍ പാവമല്ലെ? ഉണ്ട്. ആണ്. പക്ഷെ വേലി വേണം.എടീ..മറ്റേ ആ ചെകുത്താനെ നീ വേലി കെട്ടി നിര്‍ത്തിക്കോ..എനിക്കെന്തിനാ വേലി..ഉണ്ടാവാന്‍ പോവുന്നതു നമ്മുടെയല്ലെടി കുഞ്ഞ്. വേലി വേണം. നമ്മള്‍ക്കു മടുത്താലോ എന്നാണെങ്കില്‍ ഇപ്പഴെ അതോര്‍ക്കണോ...രസംകൊല്ലി‍. പയ്യെപ്പോരെ. പോര. വെലി വേണം ഇന്ന്. ഇപ്പൊ. എടീ..നീയെന്താ ഫെമിനിസ്റ്റാണോ? ഞാന്‍ ക്രൂരനൊന്നുമല്ല. നിന്നെ ഇട്ടേച്ചു പോവൂല്ല. എന്തിനും തയ്യാര്‍. ഒക്കെ ഏറ്റോളാം. ഒന്നുമില്ലെങ്കില്‍ എനിക്കുമില്ലെടി അഭിമാനം? ഉണ്ട്. പക്ഷെ വേലി വെണം. ഓ...മുടിഞ്ഞ ഒരു വേലി..എവിടെയാ അത് പറ. എന്റെ നാവിന്റെ തുമ്പത്ത്. എന്നിട്ടെന്തു കാര്യം..ഹ ഹ..പൊന്നാരമുത്തേ...നിന്നെ ഞാന്‍ ഊമയാക്കിയാലൊ...നാവുപിഴുതു കളഞ്ഞാലോ? ഒന്നുമില്ല. അപ്പോ നിങ്ങള്‍ വേലി ചാടിയതാ അത്രേ ഉള്ളു. അതെനിക്കറിയാമല്ലോ? മ്...എനിക്കും. കുറ്റം എന്റെ തലയിലിടാനാണോ? ഇല്ല..കുറ്റം വേലിയുടേയാണെന്നും പറഞ്ഞ് ഒന്നും കൂടെ മുറുക്കി കെട്ടാമല്ലോ? അപ്പോ നീ തീരുമാനിക്കുന്നതുപോലെ കാര്യങ്ങളുപോണം..കൊള്ളാം. ഞാനല്ലല്ലൊ ആദ്യം പറഞ്ഞത് നമുക്കു കെട്ടാമെന്ന്..നീയല്ലെ? നീയനുഭവിക്ക്...
ആദം കെറുവിച്ച് കലി തുള്ളിക്കൊണ്ട് പോയി. ഹവ്വപ്പെണ്ണ് ഇവന്റെ ഒരു കാര്യം എന്നും പറഞ്ഞ് എഴുന്നെറ്റു പോയി. ദൈവവും ചെകുത്താനും മറഞ്ഞിരുന്ന് ചിരിച്ചു.പദ്ധതി ഏറ്റു എന്നും പറഞ്ഞ് തലകുലുക്കി പിന്നേം ചിരിച്ചു.

31 comments:

sree said...

ചിലരുടെ ജന്മജന്മാന്തര ബോറടി/കടിപിടി കാണുമ്പോള്‍ പെരുത്തുവന്നിട്ട് പോട്ടതാണേ...

ഗുപ്തന്‍ said...

കമന്റ് എന്റെ ബ്ലോഗിലുണ്ട് :)

പുടയൂര്‍ said...

ജീവിതത്തിനു കുറുകെ വേലി, മനസിനു കുറുകെയും

ഹരിത് said...

ഗുപ്തന്‍റെ പോസ്റ്റു വ്വഴി ഇവിടെ എത്തി. കഥ ഇഷ്ടമായി. കൊള്ളാം

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

കഥ കൊള്ളാം. ബൂലോഗത്തില്‍ എത്ര ശ്രീമാരാണ്. ഒരു വെറും ശ്രീ, ഈ sree, പിന്നൊരു ശ്രീവല്ലഭന്‍, വേറൊരു ശ്രീലാല്‍.. ശ്രീമാരെക്കൊണ്ടു നിറഞ്ഞല്ലൊ ബ്ലോഗുലഗമാതാവെ. :)

Seema said...

:)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ആ വേലിയൊന്നു പൊളിച്ചു മാറ്റടെ ഞാനൊന്നങ്ങുവന്നോ‍ട്ടെ

sree said...

good fences make good neighbours എന്ന പറഞ്ഞു പഴകിയ ഫ്രോസ്റ്റിയന്‍ ആശയം നിവൃത്തികേടുകൊണ്ട് പലപ്പോഴും പറയേണ്ടി വരുന്നു. ദാമ്പദ്യത്തിലെ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ പറയുന്നത് ശുദ്ധവിവരക്കേടാവുന്ന ഘട്ടങ്ങളുണ്ട് എന്നറിയാം.പക്ഷെ ദാമ്പദ്യത്തില്‍ മാത്രമല്ല, അമ്മയും കുഞ്ഞും തമ്മില്‍ പോലും വ്യക്തിപരമായ അതിര്‍വരമ്പുകള്‍ (വേലികള്‍) വേണമെന്ന് വാദിക്കേണ്ടിവരുന്നത് പലപ്പോഴും സ്വന്തം സ്നേഹനിര്‍വചനങ്ങളുടെ വായ് മൂടിക്കെട്ടിക്കൊണ്ടാണ്. ഈ വേലിയും അത്തരത്തിലുള്ള ഒരു പരിഹാരമാവാം. സ്നേഹത്തിനിടയില്‍ ശ്വാസംവിടാനുള്ള അകലം എന്നത് ഖലീല്‍ ജിബ്രാന്റെ ആശയമാണ്. അതും പഴയതു തന്നെ :)

പുടയൂരിനും ഹരിത്തിനും സീമക്കും നന്ദി.

ശ്രീമാരുകൂടുന്നത്തില്‍ അസൂയയുണ്ടോ അശ്രീകള്‍ക്ക് ;)

അനൂപെ ഇല്ലാത്ത വെലി ഞാന്‍ എങ്ങിനെ പൊളിക്കാനാ :(

vadavosky said...

നമിച്ചു :)

ഗുപ്തന്‍ said...

എന്റെ ലാസറേ... വേലി എന്ന മെറ്റഫര്‍ അല്പം കടന്നുപോയി എന്നുതന്നെയാണ് അഭിപ്രായം. മെറ്റഫറിനെ ലിറ്ററല്‍ സെന്‍സില്‍ എടുക്കരുതെന്നറിയാം. പക്ഷെ ഓരോ മെറ്റഫറിനും അതിന്റെ ഡെഅഫിനിഷനു യോജിക്കുന്ന പരിമിതികള്‍ ഉണ്ട്.

ജിബ്രാന്റെ പ്രോഫെറ്റ് വിവാഹത്തെക്കുറിച്ച് പറയുന്നത്

“But let there be spaces in your togetherness,

And let the winds of the heavens dance between you.

Love one another but make not a bond of love:

Let it rather be a moving sea between the shores of your souls.

Fill each other's cup but drink not from one cup.

Give one another of your bread but eat not from the same loaf.

Sing and dance together and be joyous, but let each one of you be alone,

Even as the strings of a lute are alone though they quiver with the same music.

Give your hearts, but not into each other's keeping.

For only the hand of Life can contain your hearts.

And stand together, yet not too near together:

For the pillars of the temple stand apart,

And the oak tree and the cypress grow not in each other's shadow..”

ഇങ്ങനെയാണ്. എനിക്ക് വാളരെ യോജിപ്പുള്ള ഐഡിയാണ്.

വ്യത്യാസം ഞാനിനി പറഞ്ഞുതരണോ ശ്രീയ്ക്ക്?

While Gibran's imagery stresses individuality in togetherness (hence both individuality and togetherness), the idea of fence carries only the meaning of separation.

sree said...

ഗുപ്തോ...
ആദ്യം ഒരടി ഞാന്‍ മന്ത്രം പോലെ കൊണ്ടു നടക്കുന്ന ജിബ്രാന്റെ വരികളെ ഈ തരിശുനിലത്തില്‍ കൊണ്ടു വന്നിട്ടതിന്. ആ വരികളുടെ അലൌകീകമായ അര്‍ത്ഥവ്യാപ്തികള്‍ നല്ലപോലെ അറിയാവുന്നതു കൊണ്ടുതന്നെയാ ഞാന്‍ ഓക് മരവും, സിപ്രസ്സുമൊന്നുമല്ലാത്ത ഒരു പാവം വേലിയെക്കുറിച്ചു പറഞ്ഞ് എന്റെ നിസ്സഹായവസ്ത്ഥ വെളിവാക്കിയത്. അതില്‍ തന്നെ ഒരു വലയുമുണ്ടെന്നു കൂട്ടിക്കൊ. ഒരു മെറ്റഫറെപ്പോലും നിര്‍വചനങ്ങളുടെ പരിതിക്കകത്ത് ചുരുക്കുന്ന നമ്മുടെയൊക്കെ ഏതു മനസ്സാണ് ജിബ്രാന്‍ പറഞ്ഞ ആ പരസ്പര്യത്തിന്റെ ആകാശങ്ങള്‍ക്കു പ്രാപ്തമായിട്ടുള്ളത്?! നമ്മുടെ പരിമിതികള്‍ (ആണിന്റെയും പെണ്ണിന്റെയും എന്ന് എടുത്ത് പറയണ്ടല്ലൊ) അതാണ് ആ വെലി സൂചിപ്പിക്കുന്നത് എന്നു മനസ്സിലാക്കാഞ്ഞല്ല നീ പറഞ്ഞതത്രയും എന്ന് അറിയാവുന്നതു കൊണ്ടാ വിശദമാക്കാത്തത്, ഉദാഹരണസഹിതം.

sree said...

വടവോ
:)
എന്നെ കളിയാക്കിയതാണൊ..എന്നാലും ഞാന്‍ പ്രസന്നയായിട്ടോ

വെള്ളെഴുത്ത് said...

ഒരു മെറ്റഫറെപ്പോലും നിര്‍വചനങ്ങളുടെ പരിധിക്കകത്ത് ചുരുക്കുന്ന നമ്മുടെയൊക്കെ ഏതു മനസ്സാണ് ജിബ്രാന്‍ പറഞ്ഞ ആ പരസ്പര്യത്തിന്റെ ആകാശങ്ങള്‍ക്കു പ്രാപ്തമായിട്ടുള്ളത്?!
ഇങ്ങനെയൊക്കെ വായിക്കുമ്പോഴാണ് ചില ആത്മവിശ്വാസങ്ങള്‍ തകര്‍ന്നു പോകുന്നത്. വളരെ ലൌകികമായ ഒരര്‍ത്ഥത്തിലാണ് ഞാന്‍ വേലിയെ കണ്ടത്. പിന്നെ ഇടയ്ക്ക് വെലി (ബലി) എന്നു കണ്ടപ്പോള്‍ പഴയ മലയാളം ക്ലാസുകള്‍ ഓര്‍മ്മിച്ചു, വേലികള്‍ ബലികളും കൂടിയാണല്ലോ എന്നൊക്കെ വിചാരിച്ച് രോമാഞ്ചം കൊണ്ട് അങ്ങനെ...
ജിബ്രാന്റെ പരനയത്തെയും പ്രായൊഗികതയെയും പറ്റി ഒരു ലേഖനം അടുത്തകാലത്തു വന്നിരുന്നു. പ്രവാചകനിലെ ഭൂരിഭാഗം സങ്കല്‍പ്പങ്ങളും ജിബ്രാനെ സ്വാര്‍ത്ഥലേശമില്ലാതെ സ്നെഹിക്കുകയും ഇംഗ്ലീഷ് വലിയ പിടിയില്ലാതിരുന്ന കക്ഷിയ്ക്ക് സ്വതന്ത്രമായ വിവര്‍ത്തനം എന്ന ലേബലില്‍ സ്വന്തം ഹൃദയരക്തം തന്നെ ചാലിച്ച് എഴുതിപിടിപ്പിക്കുകയും അത് ലോകത്തിനു മുന്നില്‍ ജിബ്രാന്റേതായി പ്രശസ്തമായപ്പോള്‍ നിശ്ശബ്ദം അണിയറയില്‍ ഒതുങ്ങുകയും ചെയ്ത സ്ത്രീയെപ്പറ്റി. അതായത് (തികഞ്ഞ പ്രായോഗികനായിരുന്ന) ജിബ്രാന്റെ എന്നു വച്ച് നാം നുണയുന്ന ആശയങ്ങള്‍ അവരുടെ ഹൃദയവേദനകളായിരുന്നു എന്ന്. ജിബ്രാനാവട്ടെ അവരെ ഒരു വേലിയ്ക്കപ്പുറം നിര്‍ത്തുകയും ചെയ്തിരുന്നു. ആര്‍ക്കറിയാം ശരിയേത് തെറ്റേത് എന്ന്. എന്തായാലും വേലിയെപ്പറ്റിയും അറിയാതെ ബലിയെപ്പറ്റിയും പറഞ്ഞ അത് ജിബ്രാനിലെത്തുമ്പോഴുള്ള കൌതുകം ഒട്ടും ബോറല്ല.

ഗുപ്തന്‍ said...

നിന്നെക്കൊണ്ട് ആ കമന്റിടിക്കേണ്ടിവന്നത് എന്റെ ആവശ്യമായിപ്പോയത് എന്റെ കുഴപ്പം കൊണ്ടാണോ? ;)


*********
ഒരു കാര്യത്തില്‍ മാറ്റം ഇല്ല.

'എന്റേ'തെന്നും 'നിന്റേ'തെന്നും ഇല്ലാതെ 'ഞാനും' 'നീ'യും ആകാനാണ് ജിബ്രാന്‍ പറയുന്നത്. 'ഞാനും നീയും ഒന്ന്' എന്ന ക്ലാസ്സീക്കല്‍ പരട്ട റൊമാന്റിസിസത്തിന് ഒരു വിമര്‍ശനം. പക്ഷെ 'ഞാനും' 'നീ'യും ഞാനും നീയും തന്നെ ആയിരിക്കുമ്പോഴും 'എന്റേ'തും 'നിന്റേ'തും മുഴുവനായി ഒരു പാരസ്പര്യത്തിലെ ഒരേകടല്‍ ആണെന്നാണ് -ആകണമെന്നാണ്- ആ കാഴ്ച്ച.

പങ്കുവയ്പും പാരസ്പര്യവും ഇല്ലെങ്കില്‍ വേലി ബോറന്നെ!

sree said...

മാഷെ

ആത്മവിശ്വാസം തകരേണ്ടതുണ്ടായിരുന്നോ? വേലി അലൌകീകമായിത്തന്നെയാ ഞാന്‍ ഇവിടെ പ്രയോഗിച്ചത്.പക്ഷെ ഈ ലൌകീക-അലൌകീക binary തന്നെ തകര്‍ക്കേണ്ടതാണെന്ന ഒരു തോന്നല്‍ മാഷടെ കമ്മെന്റ് വായിച്ചപ്പോള്‍ തോന്നിപ്പോവുന്നു. വാക്കും അര്‍ത്ഥവും അര്‍ദ്ധനാരീശ്വരരാവാം. പക്ഷെ പിരിയേണ്ടേടത്ത് അവര്‍ പിരിയണമെന്നുള്ളതാണല്ലൊ മെറ്റഫര്‍ എന്ന സങ്കല്‍പ്പത്തിന്റെ നാഡി.അതു കൊണ്ടല്ലെ വെലിയും ബലിയുമൊക്കെയായി നാനര്‍ത്ഥങ്ങളിങ്ങനെ പരന്നു വന്നത്!(അക്ഷരതെറ്റിന്റെ ഒരു യോഗമേ..ധന്യം!) വേലി ബലി തന്നെയാണെന്ന് ഇനി എനിക്ക് ധൈര്യായിട്ട് പറയാം. ആണ്‍ പെണ്‍ നിസ്സഹായവസ്ഥക്ക് പെണ്ണിനു നല്‍കേണ്ട ബലി. ആണിന് അതു ഉത്തരവാദിത്വത്തിന്റെ, കര്‍തൃത്വത്തിന്റെ പ്രായശ്ചിത്തബോധമാവുന്നതുപോലെ.

(എന്റെ അക്ഷരത്തെറ്റുകള്‍ സദയം പൊറുക്കണേ...മലയാളം ക്ലാസ്സ് സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങിയതിന്റെ കുഴപ്പമാ...)

sree said...

മനൂ..ഒന്നു പോണുണ്ടോ ഇവിടുന്ന്....അവന്റെ ഒരു നീയും ഞാനും! ആരേലും ആ തിരുവാ ഒന്ന്ടയ്ക്കാമോ പ്ലീസ്?

ഗുപ്തന്‍ said...

യ്യോ നീയും ഞാനും അല്ല ‘നീ’യും ‘ഞാനും’ :-) ഇന്‍‌വെര്‍ട്ടഡ് കോമാസ് ആര്‍ ദേര്‍ ഫോറ് എ പര്‍പസ്.. വേലി വേലി :))

vadavosky said...

sree
കളിയാക്കിയതല്ല. വളരെ ഇഷ്ടപ്പെട്ടു.
എനിക്ക്‌ ഇഷ്ടപ്പെട്ട ഒരു തിറ്ററിയാണിത്‌. ഒരു മനുഷ്യന്റെ ജീവിതത്തില്‍ മറ്റൊരാള്‍ക്ക്‌ കടന്നു വരുന്നതിന്‌ ചില പരിതികളുണ്ട്‌. അത്‌ ഭര്‍ത്താവായാലും, ഭാര്യയായാലും, അഛന്‍, അമ്മ, സഹോദരങ്ങള്‍, കൂട്ടുകാര്‍, നാട്ടുകാര്‍, അപരിചിതര്‍ ആരെല്ലാമായാലും ആ പരിതി കടക്കാന്‍ പാടില്ല.
വേലി എന്നത്‌ മെറ്റഫര്‍ ആയാലും അല്ലെങ്കിലും കേള്‍ക്കുമ്പോള്‍ ഒരു ഇത്‌.
പ്രസന്നയായതില്‍ സന്തോഷം.

(ഒരു കഥയുടെ ചര്‍ച്ച പോയ പോക്കേ)

Jithendrakumar/ജിതേന്ദ്രകുമര്‍ said...

ക്ഷമിക്കണം, ഇവിടെയെത്താന്‍ അല്‍പ്പം വൈകി. മനു, ശ്രീ മറ്റൊരു കവി (സച്ചിദാനന്ദന്‍) സ്നേഹത്തെ നിര്‍വ്വചിക്കുന്നു - സ്നേഹം വേടന്‍റെ കൂര്‍ത്തു മൂര്‍ത്ത ശസ്ത്രങ്ങള്‍ക്കിടയിലെവിടെയോ ആണെന്ന്-തരിമ്പും കള്ളമില്ലാത്ത നിറ്‍വ്വചനമല്ലേ. അപ്പോള്‍ വേലി പൊളിച്ചു മതിലു... അല്ല, കോട്ട തന്നെ കെട്ടിയാലും പോരാതെ വരില്ലേ?

ഗുപ്തന്‍ said...

ഹഹ ജിതേന്ദ്ര ഈ വേലി എന്നൊക്കെ പറയുന്നത് സ്വാതന്ത്ര്യദാഹിയായ ഒരു പാവം പെണ്ണിന്റെ നടക്കാത്ത സ്വപ്നമല്ലേ... വിട്ടേരെ..


***************
ഓണ്‍ എ സീരിയസ് വെയ്‌ന്‍ സ്നേഹത്തെക്കുറിച്ചുസംസാരിക്കുമ്പോള്‍ ശീലിച്ച മാസ്കുലിന്‍ റ്റെര്‍മിനോളജി (ആക്രമണം അമ്പെയ്ത്ത് ഇരപിടിത്തം .... തീവണ്ടി ഓടിക്കല്‍ ഹഹഹ) ഉപേക്ഷിക്കാന്‍ സാക്ഷാല്‍ നെരൂദക്ക് പോലും പറ്റിയിട്ടില്ല. പിന്നെയല്ലേ അബദ്ധത്തിലെങ്ങാണ്ട് നെരൂദപ്പെട്ട പാവം സച്ചിദാന്ദന്‍.

ഒരു പെണ്ണ് ഒരു ആണിനെ സ്നേഹിച്ച കഥ ആരെങ്കിലും എഴുതിയിട്ടുള്ളതായി ഓര്‍ക്കുന്നില്ല. ഉണ്ടാവും അല്ലേ. വിശ്വസാഹിത്യം പൊതുവേ ആണ് പെണ്ണിനെ മോഹിക്കുന്നതും മോഹിപ്പിക്കുന്നതും പിന്നെ അവളുടെ പാതിവൃത്യത്തില്‍ സ്വയം അഭിരമിക്കുന്നതുമാണ്. കുറെക്കൂടി ‘മാച്ചോ‘ ആണ് നായകനെങ്കില്‍ അവനു വേറേ പെണ്ണുപിടിക്കാം. അവസാനം നായികയുമായി കൂള്‍ ആയി രമ്യപ്പെടുകയും ചെയ്യാം. പെണ്ണുവേറേ ആണുപിടിച്ചാല്‍ കഥ ഇനെവിറ്റബിളി ട്രാജഡി ആവും. വ്യഭിചരിച്ച പെണ്ണ് പിഴച്ചവളും വ്യഭിചരിക്കുന്ന പുരുഷന്‍ വീരനുമാണ്.

കോണ്‍ക്വെസ്റ്റിന്റെയും പൊസെഷന്റെയും ഭാഷ ഒഴിവാക്കാനാവുന്നതാണ് ജിബ്രാന്റെ വിവാഹസങ്കല്‍പ്പത്തെ അചുംബിത പുഷ്പം പോലെ (പരമ്പരാഗത ശുദ്ധിചിഹ്നം-ലതും പെണ്ണന്നെ!) വേറിട്ടുനിറുത്തുന്നത്. (ആള് ഒന്നാന്തരം ‘വീരപുരുഷന്‍’ ആയിരുന്നു എന്നത് വേറേകാര്യം. വെള്ളെഴുത്തിന്റെ സൂചനകള്‍ ആ കഥയിലെ നോവിക്കുന്ന ഒരേടാണ്)

മ്മടെ ശ്രീ ആഞ്ഞുപിടിച്ചിട്ടും വേലിവരെയേ വന്നുള്ളൂ എന്നൊരു കുമ്പസാരം മുകളില്‍ നടത്തിയത് കണ്ടില്ലേ. അതായത് ജിബ്രാന്‍ എഴുതിയത് വായിച്ചു സായൂജ്യമടയുന്നതല്ലാതെ ആ ആശയം കോപ്പിയടിക്കാന്‍ പോലും ധൈര്യമില്ല പാവത്തിന്. ഒള്ള വേലി തന്നെ പൊളിഞ്ഞുകെടക്കുമ്പോഴാ ജിബ്രാന്റെ പ്ലേറ്റോണിക് കമ്പാനിയന്‍ഷിപ്പ് !!!

സ്നേഹം നിന്നെ മുറിവേല്‍പ്പിച്ചാലും അതിനെ അനുഗമിക്കുക എന്ന് ജിബ്രാന്‍ മുകളിലെ കവിതക്ക് തൊട്ടുമുകളില്‍ എഴുതിയിട്ടുള്ളതുകൊണ്ട് കുഴപ്പമില്ല. :)

ഏതായാലും അമ്പെയ്തുപിടുത്തം പോലെയുള്ള ഭാഷ പ്രണയത്തെക്കുറിച്ച് ഉപയോഗിക്കുന്നതില്‍ പ്രത്യേകിച്ചുമേന്മയൊന്നും ഇല്ല.

(ഓ ടോ. ഇറ്റാലിയനില്‍ പെണ്ണുപിടുത്തത്തിനും ചൂണ്ടയിടലിനും ഒരേ വാക്ക് ഉപയോഗിക്കാറുണ്ട്. ലൈന്‍ ലതുതന്നെ.)

Jithendrakumar/ജിതേന്ദ്രകുമര്‍ said...

അമ്പെയ്ത്തു പിടിത്തത്തിന്‍റെ ആ ഒരു ആംഗിളിലല്ല ഞാനത്‌വായിച്ചത്‌ (സച്ചി യുടെ കവിത). കപടമായ അള്‍ട്രൂയിസ്റ്റിക്‌ സ്നേഹ തത്വത്തെ അമ്പയ്തു പൊളിക്കുന്ന രീതിയിലാണ്‌ ഞാന്‍ കണ്ടത്‌. നമ്മുടെ എല്ലാ സ്നേഹത്തിലുമില്ലേ ഈ `ഞാനും' `എന്‍റേയും' ഒക്കെ. ബന്ധങ്ങള്‍ പോകട്ടെ, ഭാഷയും സംസ്ക്കാരവും വരെ നാം ഇഷ്ടപ്പെടുന്നത്‌ഈ ഒരു കാഴ്ചപ്പാടുകൊണ്ടല്ലേ? അതാണു ഞാന്‍ പറഞ്ഞതും.

വല്യമ്മായി said...

വെള്ളിയാഴ്ച ഈ പോസ്റ്റ് വായിച്ച് വേലിയുടെ അര്‍ത്ഥം മുഴുവന്‍ മനസ്സിലാകാതെ മിണ്ടാതിരുന്നതാ.:)

പതിനാറ് വര്‍ഷം മുമ്പ് എഴുതിയ ഈ വരികളില്‍ കരകവിയാത്ത രാഗമധുരിമയേയും ഒന്നര വര്‍ഷം മുമ്പ് പ്രണയത്തെ കപ്പാസിറ്ററുകളിലെ രണ്ട് വ്യത്യസ്ത ചാര്‍ജുകള്‍ക്കിടയില്‍ നിറയുന്ന ഊര്‍ജ്ജമായി ഉപമിച്ചതിനും ശേഷമാണ് ജിബ്രാന്റെ വരികളില്‍ "a moving sea between the shores of your souls" എന്നും "But let there be spaces in your togetherness"എന്നും വായിച്ചത്.


അതൊക്കെ സത്യവുമാണെന്ന് സ്വന്തം ജീവിതത്തില്‍ അറിഞ്ഞതുമാണ്.അഭിപ്രായ വ്യത്യാസങ്ങളും തോറ്റുകൊടുക്കലുകളും ഇല്ലെന്നല്ല,ആ തോല്‍‌വികളൊക്കെ ജയത്തേക്കാള്‍ മധുരമേറിയതാണ്.

ഗുപ്തന്‍ said...

സച്ചിദാനന്ദന്റെ കവിത ഞാന്‍ വായിച്ചിട്ടില്ലാത്തതുകൊണ്ട് അര്‍ത്ഥത്തെക്കുറിച്ച് അഭിപ്രായം ഇല്ല ജിതേന്ദ്രപറയാനുദ്ദേശിച്ചത് രണ്ടുകാര്യങ്ങളാണ്.

1. വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത് ‘’പ്രണയിക്കപ്പെടുന്ന” പെണ്‍കുട്ടിയോട് (പ്രണയിനി എന്ന് പറയാത്തത് മനഃപൂര്‍വം ആണ്) ചെയ്യുന്നതും അമ്പെയ്യുന്നതും ഒക്കെ ഉള്ളുചികഞ്ഞുപോയാല്‍ ഒരേ റേഞ്ചില്‍ ഉള്ള ഭാഷയാണ്. ഒരേ കാഴ്ചപ്പാടിന്റെ അവശിഷ്ടങ്ങള്‍. അതില്‍ സവിശേഷമായിട്ട് ഒന്നും ഇല്ല. അക്കാര്യത്തില്‍ ജിബ്രാന്‍ യുനീക്ക് ആണ്.

2. നടക്കുന്നതും സാധാരണ ജീവിതത്തില്‍ നടക്കേണ്ടതും (വൈകാരികമായ തൃപ്തി വിഷയമാവുമ്പോള്‍) നെരൂദയും സച്ചിദാനന്ദനും എഴുതിയതാണ്. അതിലേ ഈ കീഴടങ്ങുന്നതിന്റെ സുഖവും ഒക്കെക്കിട്ടൂ. പക്ഷെ ഈ കീ‍ഴടക്കലിന്റെ ഭാഷ പുരുഷപൈതൃകം ആകുന്നതിനെ തിരിച്ചറിയുകയും ആ അര്‍ത്ഥം പ്രയോഗത്തില്‍ വരുന്നത് ഒഴിവാക്കുകയും വേണം. കീഴടങ്ങല്‍ വണ്‍ വേ ട്രാഫിക് ആവരുത്. ജിബ്രാന്റെ എഴുത്ത് ഒരു സ്വപ്നലോകത്തിന്റെ ഐഡിയോളജി. അത്രയേ ഉള്ളൂ (വിവാഹത്തിന്റെ കാര്യത്തിലെങ്കിലും).

sree said...

മനു,ജിതേന്ദ്രകുമാര്‍: (ശോ..ഇത്രേം നീളത്തില്‍ വിളിച്ചു വരുമ്പോഴെക്കും ഏതു ബ്രഹ്മാസ്ത്രോം വഴിതെറ്റിപ്പോവും ട്ടോ) സ്നേഹത്തിനു കുറുകേ അല്ല ഞാന്‍ വേലികെട്ടിയത്..ബുദ്ധിയും മനസ്സും രണ്ടും രണ്ടാണെന്നു കാന്‍ത് പറഞ്ഞുവച്ചതിനു ശേഷമാവാം ലോലവീകാരങ്ങള്‍ മനസ്സില്‍ നിന്ന്, ഗൌരവം കൂടിയത്ത് ബുദ്ധിയില്‍ നിന്ന്‍ എന്ന വേര്‍തിരിവുണ്ടായത്. അതിനു മുന്നെ മനൂഷ്യന്‍ തലയും മനസ്സും വച്ച് സ്നേഹിച്ചിരുന്നോ.അറിഞ്ഞു കൂടാ..ആവാന്‍ തരമില്ല. എങ്കില്‍ വേലിയും കോട്ടയും ഒന്നും വേണ്ടീരുന്നില്ല..അമ്പാണെലും, വെടിയുണ്ടയാണേലും മനുഷ്യന്റെ സെന്‍സിബിളിറ്റി വേണ്ടിടത്തു വരുതിക്കു നിര്‍ത്തിയേനെ...ആയുധമാവുമ്പോള്‍ ചെറുക്കണമല്ലോ..സ്നേഹത്തെക്കുറിച്ച് ഏതു റ്റെര്‍മിനോളജിയില്‍ സംസാരിക്കണം എന്നുള്ളത് തികച്ചും വ്യക്ത്തിപരമായ ആവശ്യമാണ്. വസന്തം പൈന്‍ മരങ്ങളോട് ചെയ്യുന്നതെന്തെല്ലാമോ അതെല്ലാം ചെയ്യാം ;) അതുപോലെതന്നെ വേലിയും വ്യക്തിയുടെ ആവശ്യമാണ്. വടവോ സൂചിപ്പിച്ചതു പോലെ. അതു സ്ത്രീക്ക് ശാരീരികമായ ചെറുത്തുനില്‍പ്പിന്റെ ഒരു പാഴ്ശ്രമം എന്ന നിലക്കല്ല ഞാന്‍ പറഞ്ഞത് (ഗുപ്തരെ, നോട്ട് ദി പോയിന്റ്) സ്നേഹത്തിനിടക്കു വഴിമുടക്കിയായും അല്ല..അതൊക്കെ നമ്മുടെ ആദ്യ റെബല്‍ കമിതാക്കള്‍ തര്‍ക്കിച്ചു നോക്കുന്നുമുണ്ടല്ലോ എന്റെ കഥയില്‍. ആദം മനസ്സിലാകാതെ എഴുന്നേറ്റു പോവുന്നത് അവന്റെതന്നെ ഇഗോ എന്ന ഭുതത്തെയാണ്. ഹവ്വ നിസ്സഹായയാവുന്നതും അവിടെ തന്നെ. (ഹവ്വക്ക് ഈഗൊ ഇല്ല എന്നല്ല ട്ടോ...ഫെമിനിസ്റ്റുകള്‍ കുത്താന്‍ വരല്ലെ.) വേലി കെട്ടുന്നത് കെട്ടുന്നവനെ മുതലാളിയും കെട്ടപ്പെടുന്നവനെ മാര്‍ജിനലൈസ്ഡ് വിക്റ്റിമും ആക്കുന്നു എന്നമുന്‍ വിധിയാ ഇവിടെ പ്രശ്നം. വേലി സ്വയംസംരക്ഷണത്തിന്റെ മാത്രമല്ല, അന്യന്റെ വേലിയെ മാനിക്കല്‍ കൂടിയാണല്ലൊ. പള്‍പ്പ് ഫിലോസഫര്‍ അയ്ന്‍ റാന്റ്റിന്റെ ഒരു കഥാപാത്രം പറയുന്നതു പോലെ to say 'I love you',first,one has to know the I. മദാമ്മ അതു പുരുഷനു വേണ്ടിമാത്രം പറഞ്ഞതാവില്ലല്ലൊ. ഈഗൊ എന്നത് ഒരു തിരിച്ചറിവും കൂടെയാണെങ്കില്‍ ആദവും ഹവ്വയും തങ്ങള്‍ കുരുക്കില്‍പ്പെട്ടു എന്നു മനസ്സിലായിട്ടാവും എഴുന്നെറ്റുപോയത്. സാഹിത്യത്തില്‍ പ്രണയം പീക്ക് റൊമാന്റിക് കാലഘട്ടത്തില്‍ പോലും ആള്‍റ്റ്രൂയിസ്റ്റിക്ക് ആയിരുന്നില്ല..ഈഗൊയിസ്റ്റിക്ക് ആയിരുന്നു. നെരൂദയുടേതു മാത്രമല്ല പ്ര്ണയസങ്കല്‍പ്പങ്ങള്‍ മുഴുവന്‍ വളരെ വളരെ മാസ്കുലിന്‍ ആയിരുന്നു. ജിബ്രാന്റെയും വിസ്താരമായ ഒരര്‍ത്ഥത്തില്‍ അതെ.കോണ്‍ക്വെസ്റ്റിന്റെയും പൊസെഷന്റെയും ഭാഷ ഒഴിവാക്കിയതു കൊണ്ടുമാത്രം മാസ്കുലിന്‍ അല്ലാതാവുന്നില്ല ഗുപ്താ. പിന്നെ വിശ്വസാഹിത്യത്തിലെ പെണ്ണുപിടിയുടെ ഒക്കെ കാര്യം അതൊക്കെ കാനനൈസ്ഡ് ആയ സാഹിത്യത്തില്‍ എഴുതപ്പെട്ട ചരിത്രങ്ങളില്‍ മാത്രം ഉള്ള കാര്യങ്ങള്‍. എഴുതപ്പെട്ടതു മാത്രമാവില്ലല്ലൊ ചരിത്രം? പെണ്ണു ആണിനെപ്പിടിച്ചാല്‍ മൂല്യമിടിയുന്നതും,വ്യഭിചാരിണിയാവുന്നതും കഥ ചിഛി ആവുന്നതും ഒക്കെ ഒരു male gaze ന്റെ പരീമിതികളാണ്.അതൊക്കെ കളയേണ്ടത് ആണിന്റ്റെയൊ പെണ്ണിന്റെയോ അല്ല കാലത്തിന്റെ ആവശ്യമാണ്. പെണ്ണു വേലി വേണമെന്നു പറഞ്ഞാല്‍ അത് സ്വാതന്ത്ര്യമോഹം, വേലി കെട്ടാന്‍ ആണു പറയേണ്ടി വരിക, പറഞ്ഞാല്‍ അത് പെണ്ണിന് അവന്‍ കനിഞ്ഞു നല്‍കുന്ന ഔദാര്യം..ഇതിനൊക്കെ വിളിക്കാവുന്ന പല പേരും വിളിച്ചു കഴിഞ്ഞും പിന്നേം പലരുടേം ഉള്ളിലിരിപ്പതുതന്നെ! നിഗൂഡമായ പ്രവാചകമന്ത്രം ഉരുവിട്ട് സായൂജ്യമടയുകയല്ലാതെന്തു ചെയ്യും?! സഹയാത്രികന്‍ ഒപ്പമെത്തുന്നിലെങ്കില്‍ തിരിഞ്ഞു കിടക്കും അത്രെന്നെ!

sree said...

വല്ല്യമ്മായി: “കൂട്ട്” വായിച്ചു. മറ്റേ ഇമേജറിയും നന്ന്. നിഴലുപോലെയുള്ള കൂട്ടു നടപ്പില്‍ നിന്നും രണ്ടു ധ്രുവങ്ങള്‍ക്കിടയിലുള്ള നടപ്പാണ് പ്രണയം എന്നു മനസ്സിലാക്കിയേടത്തെ വളര്‍ച്ചയുണ്ടല്ലൊ..അതാണു കാര്യം ;)

ഗുപ്തന്‍ said...

വേലി ആരു കെട്ടിയാലും -ആണായാലും പെണ്ണായാലും- അതു ദാമ്പത്യത്തില്‍ നല്ലതല്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇവിടെ നായിക വേലികെട്ടുന്നതുകൊണ്ട് പെണ്ണിന്റെ സ്വാ‍തന്ത്ര്യമോഹം എന്നു പറഞ്ഞെന്നേയുള്ളൂ.

ഇനി വേലി എന്നത് വ്യക്തിത്വബോധത്തെക്കാണിക്കാനുള്ള ശ്രമമായിട്ടേ ശ്രീ ഉദ്ദേശിച്ചുള്ളു എങ്കില്‍ ഓക്കെ. അതു ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. വേലി എന്ന ആശയത്തിന്റെ റെസ്ട്രീക്റ്റിവ് സെന്‍സ് തികച്ചും നെഗറ്റീവ് ആയി എടുക്കുമ്പോഴെ എനിക്കു വിയോജിപ്പുള്ളൂ.

സിജി said...

ഹും, ശ്രീ ഞാന്‍ ഉണ്ട്‌ നിന്റെ പക്ഷത്ത്‌. ഇവിടെ ഇങ്ങനത്തെ പുകിലുകള്‍ മനു എന്ന ദുഷ്ടന്‍ നടത്തിയത്‌ ഇപ്പോഴാണ്‌ കണ്ടത്‌. വിട്ടു പിടി ..ഇതിനു പിന്നെ നമുക്ക്‌ പകരം ചോദിക്കാം. :)

ഓ.ടോ എഴുതിയത്‌ എനിക്ക്‌ ഇഷ്ടായി. അവസരോചിതം.

Jithendrakumar/ജിതേന്ദ്രകുമര്‍ said...

ചായക്കപ്പിലെ കൊടുങ്കാറ്റ്‌ അടക്കാന്‍ ഞാനും ഇമ്മാനുല്‍ കാന്‍റിനെ തന്നെ വിളിക്കുന്നു - "ഏത്‌ പ്രവര്‍ത്തിയിലേയും ചിന്തയിലേയും നന്‍മഅതിലെ 'ഉദ്ദേശ്യശുദ്ധി'യാണല്ലോ. " -ഒ.കെ. വിട്ടുപിടി.

G.manu said...

വേലിയെ കുറിച്ച് ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല..
പക്ഷെ “തുണിയഴിച്ച് നാം പിറപ്പിക്കുന്ന കുട്ടികള്‍ക്ക് നാം തന്നെ തുണി വാങ്ങിക്കൊടുക്കുന്നില്ലേ”

അതോണ്ട് വേലി അവിടിവിടെ നില്‍ക്കട്ടെ...

പൂവന്‍‌കോഴി said...

enthinanu sulekha naam nammude kathakalil ithrayadhikam budhi muttikkunnath? thalachchoru kondu ezhuthiya katha njaan engane hridayam kondu vaayikkananu?

sree said...

ഇതു തണുത്ത ചായയില്‍ ആടകെട്ടിയതാ ജിതേന്ദ്രാ..തനിയെ ഒന്നിളകാന്‍ പോലും നിര്‍വ്വാഹമില്ലാത്ത നമ്മുടെയൊക്കെ ഒരവസ്ഥ!

ജി.മനു ആദ്യായിട്ടാണിവിടെ, അല്ലെ? എന്തായാലും താങ്കളുടെ ഒരു നെയ്മ്സേയ്ക്ക് തുണിയെല്ലാംകൂടെ ഇവിടെ ഇട്ട് അലക്കുന്നു..വേലികെട്ടിയതുകോണ്ടുള്ള ഒരു വയ്യാവേലിയെ!
കുട്ടികളെ നമ്മള്‍ നമ്മുടെ ചെയ്തികളുടെ കോണ്‍സിക്ക്വെന്‍സ് ആയി മാത്രമല്ലല്ലോ കാണുന്നത്. തുണി വാങ്ങി കൊടുക്കുന്നതു പ്രയശ്ചിത്തമായിട്ടുമല്ല. അവര്‍ക്കു പിറക്കാനും വളരാനും നമ്മള്‍ വേദിയാവുന്നു എന്നുമാത്രം. ജനനത്തിന്റെ ദൈവീകത അമ്മയിലേക്കല്ല പിറക്കുന്ന വ്യക്തിയിലേക്കാണ്
ആരോപിക്കേണ്ടത് എന്ന തോന്നലിനു വേറെ റ്റെയ്ക്കേഴ്സ് ഉണ്ടോ എന്നറിയാന്‍ “പിറവി” എന്നൊരു കഥ ഇട്ടിരുന്നു ഞാന്‍..ഇവിടെതന്നെ.

പൂവന്‍കോഴി : ഹ ഹ കൂവാന്‍ വൈകിയല്ലൊ. ഉച്ചയായി.
കഥ ബുദ്ധികൊണ്ടെഴുതേ..ശിവ ശിവ! ഹൃദയരക്തം ചാലിച്ചെഴുതിയാലും ചുവന്നമഷിയാന്നെ പറയൂ ചിലര്‍..അവര്‍ക്കു വ്യക്തമാവാന്‍
(സെല്‍ഫ് ലേണിങ്ങ് എന്നങ്ക്ട് കൂട്ടിക്കോളൂ)ചില സര്‍ക്കസു കളിക്കേണ്ടിവരുന്നത് നല്ല ഭാഷയില്‍ പറഞ്ഞാല്‍ കഥ പറയാനറിയാഞ്ഞിട്ടാ.(ബുദ്ധിയില്ലാഞ്ഞിട്ടാന്ന്) സോറിട്ടോ.ഹൃദയം കൊണ്ട് കഴിയുമെങ്കില്‍ കഥമാത്രം ഒന്നു വായിച്ചുനോക്കിയെ..ഒന്നൂടെ.

സിജി: താങ്ക്സ് ട്ടോ..(ഹൃദയം കൊണ്ട് വായിച്ചതിനെയ്..)

Post a Comment