Sunday, November 30, 2008

സ്റ്റാംപീഡ് | stampede

തിരക്ക്.
ചതയുന്ന ചില തോളുകള്‍ക്ക്
പരസ്പരം താങ്ങാന്‍ തോന്നി.

അനേകം മുഖങ്ങള്‍ക്കിടയില്‍
സൌഹൃദം പരതി

ഒടുക്കം
കുറേ ചോരക്കൈകള്‍ വിരലുകള്‍ കോര്‍ത്തു.
ഒരുവന്റെ വലം കൈയ്യില്‍ മുറിവ്
ഒരുവളുടേതില്‍ ഉണങ്ങിയ ചോരപ്പാട്
മൂന്നാമനും ചോരയൊലിപ്പിക്കുന്നുണ്ട്.

വഴിയറിയാത്ത കാലുകള്‍
ഇടം പിടിച്ച് പതുങ്ങി നില്‍പ്പായി.
കഴുത്തുവരെ എത്തിയ പ്രളയത്തെ
ചെറുക്കാന്‍ നിലവിളിച്ചു.
വേവുന്ന ശരീരങ്ങളുടെ ഗന്ധം
കണ്ണുകള്‍ ഇറുക്കിയടച്ച് തിരിച്ചയച്ചു.
കാതടപ്പിക്കുന്ന ഭ്രാന്തന്‍ വെടിയൊച്ചകള്‍ക്ക് നേരെ
ചങ്കുകള്‍ തുറന്നുവച്ചു.
ചിതറിയോടുന്ന ഭയങ്ങള്‍ക്ക് നേരെ
നിസ്സഹായമായ നില്‍പ്പ്.
തമ്മില്‍ അടക്കം പറഞ്ഞ് കഴുകിക്കളയാന്‍
മുറിവുകള്‍ കുത്തിത്തുറന്ന് നില്‍പ്പ്.

എന്നിട്ടും
പച്ചമുറിവുകള്‍ നുണപറയില്ലെന്ന വിശ്വാസത്തില്‍
ഇടംവലം നോക്കിയപ്പോള്‍ കണ്ടത്
പക്ഷെ
മുഖമില്ലാത്ത വെറുപ്പാണ്.
ഉത്തരം മുട്ടലുകളുടെ ഭയം
കൊക്കൂണുകളുടെ സ്വൈര്യം.

തിരക്കില്‍
ചവിട്ടിമെതിക്കപ്പെടുന്ന
ജീവിതങ്ങള്‍ക്കൊക്കെ
ഒരു മതമേയുള്ളു
അതിജീവനത്തിന്റെ.

14 comments:

പാമരന്‍ said...

"ഇടംവലം നോക്കിയപ്പോള്‍ കണ്ടത്
പക്ഷെ
മുഖമില്ലാത്ത വെറുപ്പാണ്..."

തീറ്റയരച്ച്‌ മലമാക്കുന്ന
യന്ത്രങ്ങളെ പെറ്റുപോറ്റിയ നാടേ
അനുഭവിച്ചു കൊള്ളൂ

ജ്യോനവന്‍ said...

ഹൃദയത്തില്‍ സൂക്ഷിക്കുന്ന മുറിവുകള്‍!

സൂരജ് said...

Walmart ? :)

കാപ്പിലാന്‍ said...

good

...പകല്‍കിനാവന്‍...daYdreamEr... said...

ശരിക്കും ഇഷ്ടപ്പെട്ടു... ആശംസകള്‍...

ശ്രീനാഥ്‌ | അഹം said...

ശ്രീശോബിന്‍ ആണെന്നു കരുതിയ വന്നത്‌.

വരികള്‍ കൊള്ളാം.

അഭിനന്ദങ്ങള്‍.

sree said...

http://drisyaparvam.blogspot.com/2008/12/blog-post.html

അനിലന്‍ said...

തിരക്കില്‍
ചവിട്ടിമെതിക്കപ്പെടുന്ന
ജീവിതങ്ങള്‍ക്കൊക്കെ
ഒരു മതമേയുള്ളു
അതിജീവനത്തിന്റെ.

എക്കാലത്തും :(

അജയ്‌ ശ്രീശാന്ത്‌.. said...

താങ്കള്‍ പറയാനുദ്ദേശിച്ച
ആശയം...
അല്ലെങ്കില്‍ കവിതയെഴുതിയതിനിടയ്ക്ക്‌
മനസ്സില്‍ കയറി വന്ന ചിന്തകള്‍...
ഈ കവിതയിലെ വരികള്‍ക്കിടയിലുണ്ട്‌...
മുഖമില്ലാത്ത ഭീകരവാദത്തിന്റെ
ചെടിയ്ക്ക്‌ അടിയിലായ്‌
ഒഴിച്ചുകൊടുത്തത്‌
മതവികാരം കീഴ്പ്പെടുത്താത്തവരുടെ
ചുടുചോര മാത്രമാണ്‌.....
അഥവാ അവര്‍ക്കൊരു
മതമുണ്ടെങ്കില്‍ അത്‌ താങ്കള്‍
പറഞ്ഞപോലെ അതീജീവനത്തിന്റേതാണ്‌..

നജി said...

കൊക്കൂണുകളുടെതു നിത്യ സ്വൈര്യക്കേടിലേക്ക് ഉണരുന്നതിനു മുമ്പുള്ള അല്‍പനേരത്തെ സ്വസ്ഥത മാത്രം. ഒരിക്കലും ചിറകു മുളക്കാതെ കൊക്കൂണിനുള്ളില്‍ത്തന്നെ ഒടുങ്ങുന്ന ചെറുജന്മങ്ങള്‍ ഭാഗ്യം ചെയ്തവര്‍.

Jithendrakumar/ജിതേന്ദ്രകുമര്‍ said...

ശ്റീ:
ശ്റീയുടെ മനസിലെ വികാരങ്ങള്‍ഒാരോ വരിയിലുമുണ്ട്‌.

പാമരനോട്‌ നാട്‌:
`നാട്ടുകാര്‍ ചെയ്യുന്നതിനൊക്കെ ഞാന്‍ ഉത്തരവാദിയാകുന്നതെങ്ങിനെ?"

സിജി said...

ഭഗവാനെ നീയും കവിതയെഴുതി പോസ്റ്റു തുടങ്ങിയാ..ഗുപ്തത്തില്‍ ഒരെണ്ണം വായിച്ചതിന്റെ ക്ഷീ.. മറുന്നതേയുള്ളു...

ഓ.ടോ.. പറയാനുള്ളത്‌ വരികളിലൂടെ ശരിക്കും പ്രതിഫലിച്ചു.

സിജി said...

എന്തേ മലയാളം ടെറ്റില്‍ കൊടുക്കഞ്ഞത്‌? ഹും... അതിനു തുല്യ അര്‍ഥം വരുന്ന ഒന്ന് മലയാളത്തില്‍ കണ്ടെത്തുക പ്രയാസമാണ്‌.

നന്ദ said...

സത്യം.

Post a Comment